ആധാർ കാർഡ് ഡിസംബർ 14 നു മുൻപ് എല്ലാവരും പുതുക്കണം.പുതുക്കൽ സൗജന്യമാക്കി കേന്ദ്ര സർക്കാർ.┃Aadhaar card details renewal update

 

Aadhaar card should be renewed before December 14.Central government has made renewal free.


Copyrighted By Chrishal Media ©

ആധാർ കാർഡ് ഡിസംബർ 14 നു മുൻപ് എല്ലാവരും പുതുക്കണം.പുതുക്കൽ സൗജന്യമാക്കി കേന്ദ്ര സർക്കാർ.

Aadhaar is a 12 digit individual identification number issued by the Unique Identification Authority of India on behalf of the Government of India.The number serves as a proof of identity and address, anywhere in India.Aadhaar card should be renewed before December 14.Central government has made renewal free.

ഒരു ഇന്ത്യൻ പൗരനെ സംബന്ധിച്ച് ഇന്ന് ആ വ്യക്തിക്ക് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍.കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ ഏത് വിധത്തിലുള്ള സേവങ്ങള്‍  ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നതിന്  ആധാര്‍ നിര്‍ബന്ധമാണ്.ഇതിൽ തന്നെ പത്ത് വർഷങ്ങൾക്ക് മുൻപ് ആധാര്‍ കാര്‍ഡ് എടുത്തവര്‍ പഴയ ആധാർ കാർഡുകൾ നിര്‍ബന്ധമായും പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ UIDAI അറിയിച്ചിരുന്നു.പ്രധാനമായും ആധാറിലെ പേര്, മേൽവിലാസം, ജനനത്തീയതി, ലിംഗഭേദം,ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പർ , ഇമെയില്‍ എന്നിവയില്‍ മാറ്റങ്ങൾ  വരുത്തുന്നതിനും  തിരുത്തുന്നതിനും UIDAI  അനുവദിക്കുന്നുണ്ട്. 

ഓണ്‍ലൈനായി ആധാര്‍ കാര്‍ഡ് പുതുക്കന്നതിന് ഇപ്പോൾ സാധിക്കും.അതും ഈ 2023  ഡിസംബര്‍ 14 വരെ മാത്രമാണ് അവസരമുള്ളത്.ഈ തീയതി വീണ്ടും ദീർഘിപ്പിക്കുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ പുറത്തുവന്നിട്ടില്ല.  

ആധാര്‍ കാര്‍ഡ് പുതുക്കന്നതിന് ഫീസ് വേണ്ടെന്ന് UIDAI അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് നിങ്ങൾക്ക് സൗജന്യമായി ആധാര്‍  വിവരങ്ങൾ പുതുക്കാം.എന്നാൽ ആധാര്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, നിങ്ങളുടെ ആധാറിലെ ജനസംഖ്യാപരമായ എല്ലാ വിശദാംശങ്ങളും സൗജന്യമായി ഓണ്‍ലൈനില്‍ ചെയ്യാം. പക്ഷെ ഫോട്ടോ, ഐറിസ് അല്ലെങ്കില്‍ മറ്റ് ബയോമെട്രിക് വിശദാംശങ്ങള്‍ എന്നിവയൊക്കെ  അപ്‌ഡേറ്റ് ചെയ്യുന്നതിനായി നിങ്ങളുടെ അടുത്തുള്ള ഒരു ആധാര്‍ എൻറോള്‍മെന്റ് കേന്ദ്രം നേരിട്ട് സന്ദര്‍ശിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്യേണ്ടതാണ്. കാരണം, വിരലടയാളം, ഐറിസ് പാറ്റേണുകള്‍, മറ്റ് ബയോമെട്രിക് ഡാറ്റ എന്നിവ സ്കാൻ ചെയ്യുന്നതിന് എൻറോള്‍മെന്റ് സെന്ററുകളില്‍ പ്രത്യേക സ്‌കാനിങ് ഉപകരണങ്ങളുടെ ആവശ്യമുണ്ട്.

ആധാർ റെഗുലേറ്ററി ബോഡിയായ UIDAI  ഓരോ 10 വര്‍ഷം കൂടുമ്പോഴും  ആധാര്‍ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നത് നിര്‍ബന്ധമാണ്. ആധാര്‍ വിവരങ്ങള്‍ കൃത്യവും കാലികവുമാണെന്ന് ഉറപ്പാക്കാനാണ് എല്ലാ പൗരന്മാർക്കും ഈ പ്രധാന നിർദേശം.ആധാര്‍ തട്ടിപ്പിനെ ചെറുക്കുന്നന്നതിനും ഈ നടപടി ഊന്നൽ നൽകുന്നു.


0/Post a Comment/Comments