നമുക്കറിയാം
മൂന്ന് തരത്തിലുള്ള പാസ്സ്പോർട്ടുകളാണ് ഇന്ത്യയിൽ നൽകി വരുന്നത് .ഒന്നാമത്തേത് ഡാർക്ക് ബ്ലൂ കവർ ഉള്ള ഓർഡിനറി പാസ്സ്പോർട്ട് ,രണ്ടാമതായി വെള്ള കവറുള്ള ഒഫീഷ്യൽ പാസ്പോര്ട്ട് ,മൂന്നമതായി മെറൂൺ നിറത്തിലുള്ള ഡിപ്ലോമാറ്റിക് പാസ്സ്പോർട്ട് എന്നിവയാണ് അവ .രാജ്യത്ത് ഇലക്‌ട്രോണിക്ക് ചിപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ആധുനിക സുരക്ഷ സംവിധാനങ്ങളുള്ള ഇ-പാസ്‌പോര്‍ട്ട് സംവിധാനം ഏര്പ്പെടുത്താനൊരുങ്ങി വിദേശകാര്യ മന്ത്രാലയം.
മികച്ച സുരക്ഷയോടൊപ്പം അന്താരാഷ്ട്ര തലത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ കൂടുതല്‍ എളുപ്പത്തിലാക്കാന്‍ ഇ-പാസ്‌പോര്‍ട്ട് ഇനി മുതൽ സഹായകമാകും.പാസ്പോര്ട്ട് സംബന്ധമായ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നിരന്തര പരിശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഇ-പാസ്‌പോര്‍ട്ടെന്ന് വിദേശകാര്യ മന്ത്രലയം വ്യക്തമാക്കിയിരിക്കുകയാണ്.ഇന്ത്യ ഇ പാസ്‌പോര്‍ട്ടിലേക്ക് മാറുകയാണെന്ന് പ്രധാനമന്ത്രി മുൻപേ പ്രഖ്യാപിച്ചിരുന്നു. 2019 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ചിപ്പുകളുള്ള ഇ-പാസ്‌പോര്‍ട്ട് സംവിധാനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്.
ഇപ്പോഴത്തെ നമ്മുടെ ഇന്ത്യൻ പാസ്പോർട്ട് വെറും പേപ്പർ കൊണ്ട് നിർമ്മിതമാണ്. അതുപോലെ തന്നെ അതിനുള്ളിൽ ജനന തിയ്യതി, വർഷം, നമ്മുടെ പ്രൊഫൈല്, പാസ്പോർട്ട് നമ്പർ, വിസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പിന്നെ കുറച്ച് ബ്ലാങ്ക് പേപ്പറുകളാണ് ഉണ്ടാവുക, എന്നാൽ ഇനി വരാൻ പോകുന്ന പാസ്സ്പോർട്ട് ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിരിക്കുന്നവ ആയിരിക്കും, അതായത് വലിപ്പം കുറഞ്ഞ സിലികോൺ കൊണ്ട് നിർമ്മിതമായ ഈ ചിപ്പ് പാസ്പോർട്ടിന്റെ പുറം ഭാഗത്തായിരിക്കും ഘടിപ്പിച്ചിട്ടുണ്ടാവുക.ഈ ഇലക്ട്രോണിക്ചിപ്പിൽ ആയിരിക്കും നമ്മുടെ എല്ലാ വിവരങ്ങളും അടങ്ങിയിരിക്കുക .എല്ലാ വിവരങ്ങളും എന്ന് പറയുമ്പോൾ നമ്മൾ ഈ നാളുകളിൽ നടത്തിയ വിമാന കപ്പൽ യാത്രകൾ, നമ്മുടെ പ്രൊഫൈലുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പാസ്പോർട്ട് വിവരങ്ങൾ, വിസയും അതുമായി ബന്ധപ്പെട്ട അനുബന്ധ കാര്യങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും അതിൽ ഉണ്ടാകും 30 അന്താരാഷ്ട്ര സന്ദർശനങ്ങൾ വരെ ഈ ചിപ്പിനുള്ളിൽ സ്റ്റോർ ചെയ്തു വയ്ക്കുവാൻ സാധിക്കും, പിന്നെ നിലത്തുവീണു സ്ക്രാച്ച് ആവുകയോ മറ്റും ഉണ്ടായിട്ടുണ്ടെങ്കിൽ പോലും വിവരങ്ങൾ ലഭ്യമാകാതെയിരിക്കില്ല.അത്രയും നല്ല ക്വാളിറ്റി ഉള്ള ഒരു ഇലക്ട്രോണിക് ചിപ്പ് തന്നെയായിരിക്കും പാസ്പോർട്ടിൽ
Post a Comment