ഇന്നത്തെ കാലത്തു യാത്ര ചെയ്യുവാന്‍ ഏറ്റവും കൂടുതല്‍ ആളുകളും തിരഞ്ഞെടുക്കുന്ന ഒരു ഓപ്ഷനാണ് ട്രെയിന്‍.പഠനാവശ്യങ്ങൾക്കും ,തൊഴിൽപരമായ ആവശ്യങ്ങൾക്കും,ദൈനംദിന ജീവിത ആവശ്യങ്ങൾക്കും,ദീർഘദൂര ആവശ്യങ്ങൾക്കും എല്ലാവരും ചെലവ് കുറവിനായി ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്.അതിനാൽ തന്നെ ട്രെയിനിൽ വളരെ കുറഞ്ഞ നിരക്കില്‍ നമുക്ക് സാധാരണക്കാർക്ക് ഇന്ന് ഇന്ത്യയില്‍ എവിടെയും യാത്രകള്‍ ചെയ്യുവാന്‍ സാധിക്കുന്നതാണ് .
എന്നാല്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്ബോള്‍ ചിലപ്പോള്‍ യാത്രക്കാര്‍ ഉറങ്ങിപോകുന്നത് ഒരു പ്രധാന കാര്യം തന്നെയാണ്.സൊ ഇത്തരത്തിൽ നിങ്ങൾ
ഉറങ്ങിപോകുകയോ മറ്റോ ചെയ്താൽ പിന്നെ അടുത്ത സ്‌റ്റേഷൻ ഏതാണോ…
അവിടെ ഇറങ്ങി തിരിച്ചു പോകേണ്ട അവസ്ഥയാണുള്ളത് .എന്നാല്‍ ഇപ്പോള്‍ ഇതാ പുതിയ ഓപ്‌ഷനുകള്‍ ഇന്ത്യന്‍ റെയില്‍വെ യാത്രക്കാരുടെ സൗകര്യത്തിനായി
അവതരിപ്പിച്ചിരിക്കുകയാണ്.
അതായത് പുതിയ ഓപ്‌ഷനുകള്‍ പ്രകാരം യാത്രക്കാര്‍ക്ക് നിങ്ങൾ ഇറങ്ങേണ്ട ഡെസ്റ്റിനേഷന്‍ ഫോണിൽ സെറ്റ് ചെയ്തുവെക്കാവുന്നതാണ് .ഇത്തരത്തില്‍ സെറ്റ് ചെയ്തുവെക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് ഇറങ്ങേണ്ട സ്റ്റേഷന് 20 മിനുട്ട് മുന്പേ തന്നെ നിങ്ങളുടെ
ഫോണിൽ അലര്ട്ട് വരുന്നതായിരിക്കും .എങ്ങനെയാണു ഇത്തരത്തില്‍ ഡെസ്റ്റിനേഷന്‍ അലര്‍ട്ട് സെറ്റ് ചെയ്യുന്നതെന്നു നമുക്ക് നോക്കാം .
1.നിങ്ങളുടെ ഫോണില്‍ നിന്നും 139 എന്ന നമ്ബറിലേക്ക് കോള്‍ ചെയ്യുക
2.അതിനു ശേഷം നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കാവുന്നതാണ്
3.അതിനു ശേഷം IVR ലെ മെയിന്‍ മെനുവില്‍
നിന്നും 7 സെലക്റ്റ് ചെയ്യുക
4.അതിനു ശേഷം 3 അമര്‍ത്തുക (ഡെസ്റ്റിനേഷന്‍ അലര്‍ട്ട് തിരഞ്ഞെടുക്കുവാനുള്ള ഓപ്‌ഷന്‍ ആണ് )
5.ഡെസ്റ്റിനേഷന്‍ തിരഞ്ഞെടുത്ത ശേഷം PNR നമ്ബര്‍ നല്‍കി സബ്മിറ്റ് ചെയ്യുക
6.നിങ്ങള്‍ ഇറങ്ങേണ്ട സ്ഥലം ആകുമ്ബോള്‍ അലര്‍ട്ട് വരുന്നതായിരിക്കും
Post a Comment